arrest

തൃശൂർ: ഒരു വീട്ടിലെ മൂന്ന് കുഞ്ഞുങ്ങളെ ലൈംഗികമായി ഉപദ്രവിച്ച അയൽക്കാരന് അഞ്ചുവർഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. താന്ന്യം കിഴക്കെനട പൈനൂർ കുന്തറ വീട്ടിൽ ബാബുവിനെ (50) ആണ് തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് പോക്‌സോ വകുപ്പ് പ്രകാരം ശിക്ഷിച്ചത്.

2019ൽ അന്തിക്കാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ അഞ്ചുവയസുകാരി അമ്മയോട് വിഷയം പറയുന്നത് കേട്ട മറ്റു കുഞ്ഞുങ്ങളും തങ്ങളെ ഉപദ്രവിച്ചത് വെളിപ്പെടുത്തുകയായിരുന്നു. രണ്ടു കേസുകളിൽ വിചാരണ നടന്നു കൊണ്ടിരിക്കയാണ്. ഒരേ തരത്തിലുള്ള ഒന്നിൽ കൂടുതൽ കേസുകളിലും പിഞ്ചു കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന പ്രതി യാതൊരു കരുണയും അർഹിക്കുന്നില്ല എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

പിഴത്തുക ഇരയായ കുഞ്ഞിന് നഷ്ടപരിഹാരമായി നൽകാനും വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ലിജി മധു ഹാജരായി.