ചേരപ്പള്ളി : ബി.ഡി.ജെ.എസ്. അരുവിക്കര നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷനും പാർട്ടി പുനസംഘടനയും 26ന് രാവിലെ 11 ന് ആര്യനാട് എസ്.എൻ.ഡി.പി ഹാളിൽ നടക്കും. ബി.ഡി.ജെ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സോമശേഖരൻ നായർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പരുത്തിപ്പള്ളി സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. വേണുകാരണവർ, ട്രഷറർ മനോഹരൻ ജി, സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ പങ്കെടുക്കുമെന്ന് മണ്ഡലം ഇൻ ചാർജും ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറിയുമായ ആർ.ഡി.ശിവാനന്ദൻ അറിയിച്ചു.