bevco

തിരുവനന്തപുരം: സ്റ്റോക്കില്ലാത്ത മദ്യം ആവശ്യപ്പെട്ട് മുട്ടത്തറ ബെവ്കോ ഔട്ട്‌ലെറ്റിൽ അഞ്ചംഗ സംഘത്തിന്റെ അതിക്രമം. ബെവ്കോ ജീവനക്കാരെ ആക്രമിച്ച സംഘം രണ്ട് കെയ്സ് ബിയറും നശിപ്പിച്ചു. സംഭവത്തിൽ അഞ്ച് പേരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്‌തു. യൂസഫ്, ഷാജി, ഷാൻ, അലി അക്ബർ, അസറുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ഔട്ട്‌ലെറ്റിലെത്തിയ അ‍ഞ്ചംഗ സംഘം സ്റ്റോക്കില്ലാത്ത മദ്യം ആവശ്യപ്പെടുകയായിരുന്നു.

മദ്യമില്ലെന്ന് പറഞ്ഞതോടെ പ്രകോപിതരായ സംഘം ഔട്ട്‌ലെറ്റിനുള്ളിലേക്ക് കയറി ജീവനക്കാരനെ മർദ്ദിച്ച ശേഷം രണ്ട് കെയ്സ് ബിയറും അടിച്ചുപൊട്ടിച്ചു. പ്രതികൾ ലഹരിക്കടിമകളാണെന്ന് പൂന്തുറ പൊലീസ് പറഞ്ഞു. അഞ്ച് പേരേയും റിമാൻഡ് ചെയ്‌തു.