
വെഞ്ഞാമൂട്: കേന്ദ്ര ഗവൺമെന്റിനെതിരെ വെഞ്ഞാറമൂട് പോസ്റ്റ് ഓഫീസിലേക്ക് കോൺഗ്രസ് വാമനപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.കെ.പി.സി.സി നിർവാഹ സമിതി അംഗം ഇ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.പുരുഷോത്തമൻ നായർ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാക്കളായ രമണി.പി.നായർ, ഷാനവാസ് ആനക്കുഴി,രവീന്ദ്രൻ നായർ,ഡി.സനൽ,എം.എസ്.ഷാജി,വെഞ്ഞാറമൂട് സുധീർ,ബിനു.എസ്.നായർ,മഹേഷ് ചേരിയിൽ തുടങ്ങിയവർ പങ്കെടുത്തു.