മലയിൻകീഴ് : മലയിൻകീഴ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീസത്യസായി സേവ സമിതി ജീവകാരുണ്യ ജനക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് നടക്കും. മലയിൻകീഴ് സായ് മന്ദിരത്തിൽ ശ്രീ സത്യസായി ജില്ലാ പ്രസിഡന്റ് ഒ.പി.സജീവ്കുമാറിന്റെ അദ്ധ്യക്ഷതയിൽ നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,ഡോ.ആർ.രവികുമാർ,കെ.സതീഷ് കുമാർ എന്നിവർ ചേർന്ന് പദ്ധതികളുടെ കാര്യ നിർവഹണം നടത്തും.