തിരുവനന്തപുരം:ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സ്ഥാപക ദിനം പതാക ദിനമായി ആചരിച്ചു.ജില്ലാ കമ്മിറ്റി ജില്ലയിലെ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി കേന്ദ്രങ്ങളിൽ പതാക ഉയർത്തുകയും തിരുവനന്തപുരത്ത് നേതാജി പ്രതിമയിൽ ഹാരാർപ്പണം നടത്തുകയും ചെയ്തു.ജില്ലാ സെക്രട്ടറി ആർ.എസ്.ഹരി ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിലായി ജഗതി രാജൻ,വിനോദ് രാജ്, അനൂപ് ശ്രീരാമചന്ദ്രൻ,ശ്രീജാ ഹരി,പ്രതാപൻ നായർ,എസ്. സെന്തി വേൽ,മുരുകൻ തേവർ , ആനയറ രമേശൻ , സി.വി. ഹരിലാൽ,ആര്യനാട് ബാബു,കട്ടയ്ക്കാൽ ചന്ദ്രൻ,നെടുമങ്ങാട് രഘുനാഥൻ എന്നിവർ പങ്കെടുത്തു.