കാട്ടാക്കട:സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കേന്ദ്രം നടത്തുന്ന രാഷ്ട്രീയ പകപോക്കലിനെതിരെ കോൺഗ്രസ് പ്രതിഷേധം തുടരുന്നു.കോൺഗ്രസ് ആര്യനാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യനാട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ്.വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു.ആര്യനാട് മണ്ഡലം പ്രസിഡന്റ് പുളിമൂട്ടിൽ രാജീവൻ,കോൺഗ്രസ്,യൂത്ത് കോൺഗ്രസ്,മഹിളാ കോൺഗ്രസ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ഉഴമലയ്ക്കൽ:കോൺഗ്രസ് ഉഴമലയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉഴമലയ്ക്കൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ബ്ലോക്ക് സെക്രട്ടറി എ.മോഹനൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എൻ.ബാബു.അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്തംഗങ്ങളായ എ.ഒസ്സൻ കുഞ്ഞ്,അരുവിയോട് സുരേന്ദ്രൻ,കലമോൾ,സനൂജ,കോൺഗ്രസ് നേതാക്കളായ കേശവൻ പോറ്റി,രാഘുനാഥൻ നായർ എന്നിവർ സംസാരിച്ചു.
കാട്ടാക്കട:കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധധർണ്ണ മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് വണ്ടന്നൂർ സദാശിവൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് എം.എം.അഗസ്റ്റിൻ,പള്ളിച്ചൽ മനീഷ്,കാട്ടാക്കട രാമു,എസ്.ടി.അനീഷ്,സുബ്രഹ്മണ്യപിള്ള,എം.ആർ.ബൈജു,ആമച്ചൽ ശ്യാംകുമാർ എന്നിവർ സംസാരിച്ചു.
വെള്ളനാട്:ഉറിയാക്കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഡി.സി.സി ജനറൽ സെക്രട്ടറി സി. ജ്യോതിഷ് കുമാർ ഉദ്ഘാടനം ചെയ്തു.ഡി.സി.സി അംഗം ടി.റോബർട്ട് അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ശ്രീകണ്ഠൻ,പി. കമൽരാജ്,എസ്.ഇന്ദുലേഖ,പുതുകുളങ്ങര മണികണ്ഠൻ,എം. എസ്.വിമൽ കുമാർ,സുമം,ചാങ്ങ ജോസ്,സാം കള്ളിക്കാട്, സത്യനേശൻ,വിഷ്ണു,ചെറുകുളം ബിജു,വാളിയറ ഷാജി തുടങ്ങിയവർ പങ്കെടുത്തു.
അരുവിക്കര:കോൺഗ്രസ് ചെറിയകൊണ്ണി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇറയാംകോട് പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി ജനറൽ സെക്രട്ടറി വെള്ളനാട് ജ്യോതിഷ് കുമാർ ഉദ്ഘാടനം ചെയ്തു .
മണ്ഡലം പ്രസിഡന്റ് എസ്.ആർ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി മെമ്പർമാരായ ജെ.ശോഭനദാസ്, ഇറയാംകോട് രാധാകൃഷ്ണൻ,അരുവിക്കര മണ്ഡലം പ്രസിഡന്റ് വെള്ളൂർക്കോണം അനിൽകുമാർ,അരുവിക്കര പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ രമേശ് ചന്ദ്രൻ,വാർഡ് മെമ്പർമാരായ എൽ.ലേഖ,ജി.സതീഷ് കുമാർ,തോപ്പിൽ ശശിധരൻ,ഇറയാംകോട് ബൂത്ത് പ്രസിഡന്റ് പുഷ്പരാജ്, ചെറിയകൊണ്ണി ക്ഷീരോൽപ്പാദക സഹകരണ സംഘ പ്രസിഡന്റ് മുളയറ ജോയ് കുമാർ,മണ്ഡലം കമ്മിറ്റി അംഗം സാബു എന്നിവർ സംസാരിച്ചു.