
കടയ്ക്കാവൂർ: എസ്.എസ്.പി.ബി.എച്ച്.എസ്.എസിലെ 81 ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മ ആയ കാക്കോട്ടു -81 സൗഹൃദ കൂട്ടായ്മ ആറ്റിങ്ങൽ അനംതാര റിസർട്ടിൽ ഒത്തുകൂടി. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ: എം. ജയപ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബിയിൽ നിന്നും അസി :എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി വിരമിച്ച ബീന അദ്ധ്യക്ഷത വഹിച്ചു. വിവിധ സർക്കാർ സർവീസിൽ നിന്നും കഴിഞ്ഞ മാസം വിരമിച്ചവരെ മെമെന്റോ നൽകി ആദരിച്ചു. സഞ്ജീവ്, ലാലി. എസ്. ഖാൻ, ബിന്ദുവെത്സർ തുടങ്ങിയവർ സംസാരിച്ചു.