തിരുവനന്തപുരം:തിരുമല മങ്കാട് റോഡിന്റെ പേര് മാറ്റി കെ.വി.സുരേന്ദ്രനാഥ് റോഡ് എന്ന് പുനർനാമകരണം ചെയ്യണമെന്ന് സി.പി.ഐ തിരുമല എൽ.സി കമ്മിറ്റി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനിയും മുൻ എം.പിമായിരുന്ന കെ.വി.സുരേന്ദ്രനാഥ് മരണംവരെ തിരുമല-മങ്കാട് റോഡിലെ മൃദുല ഭവനിലായിരുന്നു താമസിച്ചിരുന്നത്.വിജയൻ തിരുമലയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മേയറോടും ഡെപ്യൂട്ടി മേയറോടും കമ്മിറ്റി ആവശ്യപ്പെട്ടു.