
തിരുവനന്തപുരം:ഭാരത് ഭവനും വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയും സംയുക്തമായി ഇന്ന് മുതൽ ശനിയാഴ്ച വരെ തൈക്കാട് ഭാരത് ഭവനിൽ ഐ.വി.ശശി ഫിലിം ഫെസ്റ്റിവൽ നടത്തും.ഇന്ന് വൈകിട്ട് 5ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.അങ്ങാടിയാണ് ഉദ്ഘാടന ചിത്രം.ഐ.വി.ശശി ചിത്രങ്ങൾ ഏറ്റവും കൂടുതൽ നിർമ്മിച്ച പി.വി.ഗംഗാധരനെ ചടങ്ങിൽ ആദരിക്കും.നാളെ രാവിലെ 10ന് ഈറ്റ, ഉച്ചയ്ക്ക് 2ന് അവളുടെ രാവുകൾ, വൈകിട്ട് 6ന് അതിരാത്രം എന്നീ സിനിമകൾ പ്രദർശിപ്പിക്കും. ശനിയാഴ്ച രാവിലെ 10ന് ഇതാ ഇവിടെ വരെ, ഉച്ചയ്ക്ക് 2ന് തൃഷ്ണ,വൈകിട്ട് 6ന് ദേവാസുരം എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.പ്രവേശനം സൗജന്യം.