ponna

തിരുവനന്തപുരം: ലോക സംഗീത ദിനാഘോഷത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം പദ്മശ്രീ പാറശാല പൊന്നമ്മാളിനും ഗാനരചയിതാവ് പൂവച്ചൽ ഖാദറിനും സ്മരണാഞ്ജലി അർപ്പിച്ചു. പൊന്നമ്മാൾ നീണ്ടകാലം വിദ്യാർത്ഥിയും അദ്ധ്യാപികയുമായിരുന്ന തൈക്കാട് സ്വാതി തിരുനാൾ സംഗീത കോളേജ് വളപ്പിൽ വൃക്ഷ തൈകൾ നട്ടാണ് സ്മരണാഞ്ജലി അർപ്പിച്ചത്.സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് പി.കെ.എസ്.രാജൻ അദ്ധ്യക്ഷത വഹിച്ചു.വി.എസ്.ശിവകുമാർ,കെ.ശ്രീകുമാർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ, എഴുത്തുകാരൻ സബീർ തിരുമല,ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കല്ലിംഗൽ ജയചന്ദ്രൻ, കോളേജ് പ്രിൻസിപ്പൽ വീണ.വി.ആർ,ഗായകൻ മോനി കൃഷ്ണ,പനമൂട് വിജയൻ,സതീഷ് മോഹൻ,പ്രവീൺ,പവിത്രൻ എന്നിവർ പങ്കെടുത്തു.