തിരുവനന്തപുരം:സംഗീത പ്രേമികളുടെ കുടുംബകൂട്ടായ്മയായ സംഗീതികയുടെ വാർഷികാഘോഷവും പുരസ്‌കാര സമർപ്പണവും 26ന് വൈകിട്ട് 5.30ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കും.സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഉദ്‌ഘാടനം ചെയ്യും. ടി.പി.ശാസ്തമംഗലം അദ്ധ്യക്ഷത വഹിക്കും. പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് സംഗീതിക പുരസ്‌കാരങ്ങൽ സമർപ്പിക്കും.സംഗീതിക സംഗീതസപര്യാ പുരസ്കാരം ഗായിക ഡോ.ബി.അരുന്ധതിക്കും, സാഹിത്യസപര്യാ പുരസ്കാരം കവി പി.കെ.ഗോപിക്കുമാണ് നൽകുന്നത്. 10,001 രൂപയും ഫലകവുമാണ് പുരസ്കാരം.