ആറ്റിങ്ങൽ: കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുമാരനാശാന്റെ 150-ാമത് ജന്മ വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ ശനിയാഴ്ച രാവിലെ 10.30ന് കോളേജ് വിദ്യാർത്ഥികൾക്കായി കുമാര കാവ്യ സ്മൃതി നടക്കും. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്യും. ഹെഡ്മിസ്ട്രസ് കവിത അദ്ധ്യക്ഷത വഹിക്കും. അസോസിയേഷൻ ട്രഷറർ ഡോ. ബി. ഭുവനേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷൻ സെക്രട്ടറി വി. ലൈജു,​ ഉണ്ണി ആറ്റിങ്ങൽ,​ രാമചന്ദ്രൻ കരവാരം,​ സുജ.കെ.എസ്,​ ശ്യാമപ്രകാശ് എന്നിവർ സംസാരിക്കും.