തിരുവനന്തപുരം:ഭരണവും അധികാരവും മോഷ്ടിക്കാനുള്ള ആയുധമല്ലെന്നും എല്ലാ മേഖലയിലെയും അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ലക്ഷ്യം ജനസേവനം ആകണമെന്നും മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. മേയേഴ്സ് കൗൺസിൽ,ചേംബർ ഓഫ് മുൻസിപ്പൽ ചെയർമാൻ, കിലെ, കെ.എം.സി.എസ്.യു എന്നിവ സംയുക്തമായി നടത്തുന്ന നഗരസഭാതല വിവരശേഖരണം പദ്ധതിയുടെ ഭാഗമായി തൈക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ നഗരസഭ ജീവനക്കാർക്കായി സംഘടിപ്പിച്ച 'നവകേരളവും നവ നഗരസഭകളും' എന്ന ഏകദിന പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ, വർക്കല നഗരസഭ ചെയർപേഴ്സൺ ലാജി.കെ.എം, നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, നവകേരളം നവ നഗരസഭ ജില്ലാ കൺവീനർ ഓ.ബിജി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലീം, കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി.സുരേഷ്, സംസ്ഥാന ട്രഷറർ എ.ബി.വിജയകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് മീനു.എസ്.എസ്, ജില്ലാ പ്രസിഡന്റ് ആർ.വി.ഷിബു, യൂണിറ്റ് സെക്രട്ടറി ഹരീഷ്.എം എന്നിവർ പങ്കെടുത്തു.