ff

വർക്കല :അഗ്നി പഥ് പദ്ധതിയിലൂടെ കേന്ദ്രസർക്കാർ സൈനിക മേഖലയെ കാവിവത്കരിക്കാൻ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം,കർഷക തൊഴിലാളി യൂണിയൻ സംയുക്‌തമായി വർക്കല റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും സംഘടിപ്പിച്ചു.കർഷക സംഘം ജില്ലാ സെക്രട്ടറി കെ.സി.വിക്രമൻ ഉദ്ഘാടനം ചെയ്തു.കർഷക തൊഴിലാളി യൂണിയൻ ജില്ലാ വൈ: പ്രസിഡന്റ് അഡ്വ.എസ്.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ജില്ല വൈസ് പ്രസിഡന്റ് അഡ്വ.എസ്.ജയചന്ദ്രൻ,സി.പി.എം ഏരിയ സെക്രട്ടറി എം.കെ.യൂസഫ്,സി.ദേവരാജൻ,അഡ്വ.സി. എസ്.രാജീവ്,രാജു,ബിജിമോൾ,വെട്ടൂർ ശിവരാജൻ എന്നിവർ സംസാരിച്ചു.വി.സുനിൽ സ്വാഗതവും ജി.എസ്.സുനിൽ നന്ദിയും പറഞ്ഞു.