ആറ്റിങ്ങൽ: മൂന്നുദിവസം നടന്ന സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സമ്മേളനം സമാപിച്ചു. രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം അരുൺ.കെ.എസ് മറുപടി പറഞ്ഞു. വി.പി ഉണ്ണികൃഷ്ണൻ, മനോജ്.ബി ഇടമന, പൂവച്ചൽ ഷാഹുൽ, കെ.എസ് മധുസൂദനൻ നായർ എന്നിവർ സംസാരിച്ചു.പൊതുചർച്ചയ്ക്ക് മണ്ഡലം സെക്രട്ടറി സി.എസ് ജയചന്ദ്രൻ മറുപടി പറഞ്ഞു. സി.എസ് ജയചന്ദ്രൻ സെക്രട്ടറിയുള്ള 15 മണ്ഡലം കമ്മിറ്റിയെയും 11 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.സി എസ് ജയചന്ദ്രൻ, ഡി മോഹൻദാസ്, അഡ്വ എം മുഹസിൻ, അവനവഞ്ചേരി രാജു, എ എൽ നസീർ ബാബു, മുഹമ്മദ് റാഫി, കെജി രാധാകൃഷ്ണപിള്ള, കെ ആർ അനിൽ ദത്ത്, ചെറുന്നിയൂർ ബാബു, ഒറ്റൂർ സുലി, റീന ഗോപൻ, എസ് രാജേന്ദ്രൻ നായർ, പി എസ് ആന്റസ്, മുകുന്ദൻ ബാബു ,​ആറ്റിങ്ങൽ ശ്യാം എന്നിവരാണ് മണ്ഡലം കമ്മിറ്റി അംഗങ്ങൾ.