വർക്കല :പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയുടെ വാർഷിക പൊതുയോഗം പ്രസിഡന്റ് ആർ.സുഭാഷിന്റെ അധ്യക്ഷതയിൽ നടന്നു.വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പ് അവതരിപ്പിച്ചു.ലൈബ്രറി കൗൺസിൽ വരണാധികാരി അനൂപ്ചന്ദിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു.വായനാ ദിനാചരണം ഒറ്റൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ആർ.എസ്.സത്യപാൽ ഉദ്ഘാടനം ചെയ്തു.കാർഷിക വിത്ത് വിതരണം,ഓൺലൈൻ മൽസര വിജയികൾക്ക് സമ്മാനദാനം,ഷോർട്ട് ഫിലിം അവാർഡ് ജേതാവിന് ആദരവ് എന്നിവയും നടന്നു.ലൈബ്രേറിയൻ ആനി പവിത്രൻ സ്വാഗതവും കാവ്യ ഉണ്ണി നന്ദിയും പറഞ്ഞു.ഭരണസമിതി ഭാരവാഹികളായി ആർ.സുഭാഷ് (പ്രസിഡന്റ് ),വി.ശിവപ്രസാദ് (വൈസ് പ്രസിഡന്റ് ),വി.ശ്രീനാഥക്കുറുപ്പ് (സെക്രട്ടറി),ആർ.രേണുക (ജോയിന്റ് സെക്രട്ടറി) തുടങ്ങിയവരെ തിരഞ്ഞെടുത്തു.