വക്കം: വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെ ലാബിൽ നടന്ന സാമ്പത്തിയ ക്രമക്കേടിൽ അടിയന്തര നടപടി വേണമെന്നാവശ്യം ശക്തം. കഴിഞ്ഞ ആറുമാസത്തെ കണക്കിൽ തന്നെ 70000 ത്തിൽ പരം രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിട്ടുണ്ട്. താത്കാലിക ജീവനക്കാരിയുടെ കഴിഞ്ഞ നാലു വർഷത്തെ കണക്കുകൾ കൂടി പുറത്ത് വന്നാൽ തുക വലുതാകും. ഈ കാലയളവിൽ ആശുപത്രിയുടെ ചുമതല വഹിച്ചവർ കണക്ക് പരിശോധിക്കുകയോ, ലാബിൽ ഓഡിറ്റ് നടത്താതിരുന്നതും ദുരൂഹമാണെന്ന ആരോപണം ശക്തമാണ്. കുറ്റക്കാരിയെ ജോലിയിൽ നിന്ന് മാറ്റി നിറുത്തി സമഗ്രാന്വേഷണം നടത്തണമെന്നും സി.പി.ഐ വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽ ദത്ത് അധികൃതരോടാവശ്യപ്പെട്ടു.