വർക്കല:അഞ്ഞൂറ് രൂപയ്ക്കു മുകളിൽ വാട്ടർ അതോറിട്ടിയുടെ ബില്ല് ലഭിക്കുന്ന ഉപഭോക്താക്കൾ അനുവദിച്ച സമയപരിധിക്കുളളിൽ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് തുക അടയ്ക്കേണ്ടതാണ്. 500രൂപയ്ക്ക് താഴെ ബില്ല് ലഭിച്ചവർ നേരിട്ടോ ഓൺലൈൻവഴിയോ ബിൽതുക അടയ്ക്കാവുന്നതാണ്.കേടായ വാട്ടർമീറ്റർ ഉപയോഗിക്കുന്നവർ എത്രയുംവേഗം അത് മാറ്റി സ്ഥാപിക്കണമെന്നും വാട്ടർഅതോറിട്ടി വർക്കല അസി.എക്സി.എൻജിനിയർ അറിയിച്ചു. ഓൺലൈൻവഴി പണം അടയ്ക്കാൻ https://epay.kwa.kerala.gov.in വഴിയോ gpay, phonepe, netbanking, Akshaya centre ഉപയോഗിക്കണം.