cabinet

തിരുവനന്തപുരം: ഭൂമിയും വീടുമില്ലാത്ത പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ പേരിൽ ദുരന്ത ലഘൂകരണ പദ്ധതിപ്രകാരം ദുരന്ത പ്രതികരണ നിധി ഉപയോഗിച്ച് വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷന് മുദ്രവിലയും രജിസ്‌ട്രേഷൻ ഫീസും ഇളവ് ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാലയുടെ ഭാഗമായി തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ബയോ സയൻസ് റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്ററിനായി പാട്ടത്തിനെടുക്കുന്ന ഭൂമിക്ക് മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഇളവ് ചെയ്തുനൽകും. കെ.എസ്.ഐ.ഡി.സിയുടെ കീഴിലുള്ള വെയിലൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ മൂന്നിൽ റീസർവ്വേ 187/1 ൽപ്പെട്ട 80.93 ആർ വസ്തുവിന്റെ ലീസ് ആധാരം രജിസ്റ്റർ ചെയ്യുന്നതിനാണ് മുദ്രവില, രജിസ്‌ട്രേഷൻ ഫീസ് ഇനങ്ങളിൽ ആവശ്യമായ 50,00,470 രൂപ ഒഴിവാക്കുന്നത്.

കോന്തുരുത്തി പുഴ കൈയേറി താമസിച്ചുവരുന്നവരെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കും. സർവ്വേയിൽ അർഹരായി കണ്ടെത്തിയ 122 പേരിൽ ലൈഫ് ഭൂരഹിത, ഭവനരഹിത ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 56 കുടുംബങ്ങൾ ഒഴികെയുള്ളവരെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തും. പള്ളുരുത്തി വില്ലേജിൽ ജി.സി.ഡി.എ കൊച്ചി നഗരസഭയ്ക്ക് കൈമാറിയ ഒരേക്കർ 38 സെന്റ് 200 സ്‌ക്വയർ ലിങ്ക്സ് സ്ഥലത്ത് ലൈഫ് ഭവനസമുച്ചയം കൊച്ചി നഗരസഭ മുഖേന നിർമ്മിക്കാൻ തത്വത്തിൽ അനുമതി നൽകി. പുഴ കൈയേറി താമസിച്ചുവരുന്നവരെ പുനരധിവസിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

 കാ​ക്ക​നാ​ട്ടെ​ 14​ ​ഏ​ക്കർ കൊ​ച്ചി​ ​മെ​ട്രോ​യ്ക്ക്

​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ന്റെ​ ​കൈ​വ​ശം​ ​കാ​ക്ക​നാ​ട്ടു​ള്ള​ 14​ ​ഏ​ക്ക​ർ​ ​ഭൂ​മി​ ​കൊ​ച്ചി​ ​മെ​ട്രോ​ ​റെ​യി​ൽ​ ​ലി​മി​റ്റ​ഡി​ന് ​വ്യ​വ​സ്ഥ​ക​ൾ​ക്ക് ​വി​ധേ​യ​മാ​യി​ ​പ​തി​ച്ചു​ ​ന​ൽ​കാ​ൻ​ ​ഇ​ന്ന​ല​ത്തെ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ 17.4​ ​ഏ​ക്ക​ർ​ ​ഭൂ​മി​ ​നേ​ര​ത്തെ​ ​കൈ​മാ​റി​യി​രു​ന്നു.
കാ​ക്ക​നാ​ട് ​വി​ല്ലേ​ജി​ൽ​ ​ബ്ലോ​ക്ക് 9​ ​റീ​സ​ർ​വ്വേ​ 570​/2​ലെ​ 2.1550​ ​ഹെ​ക്ട​ർ​ ​പു​റ​മ്പോ​ക്ക് ​ഭൂ​മി​ ​ഏ​ക്ക​റി​ന് 1.169​ ​കോ​ടി​ ​രൂ​പ​ ​നി​ര​ക്കി​ൽ​ ​വ്യ​വ​സാ​യ​ ​പാ​ർ​ക്ക് ​വി​ക​സ​ന​ത്തി​നാ​യി​ ​കി​ൻ​ഫ്ര​യ്ക്ക് ​കൈ​മാ​റാ​ൻ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ക്ക് ​അ​നു​മ​തി​ ​ന​ൽ​കി.​ ​കി​ൻ​ഫ്ര​യ്ക്കാ​യി​ ​അ​ക്വ​യ​ർ​ ​ചെ​യ്ത​ ​ഭൂ​മി​യി​ൽ​ ​പെ​ട്ട​താ​ണ് ​ഈ​ ​സ്ഥ​ലം.
മ​ല​പ്പു​റം​ ​ന​ടു​വ​ട്ടം​ ​വി​ല്ലേ​ജി​ലെ​ ​എ​ട്ട് ​ഏ​ക്ക​ർ​ ​ഭൂ​മി​ ​ഖ​ര​മാ​ലി​ന്യ​ ​സം​സ്ക​ര​ണ​ ​പ്ലാ​ന്റ് ​നി​ർ​മ്മി​ക്കു​ന്ന​തി​ന് ​കെ.​എ​സ്.​ഐ..​ഡി.​സി​ക്ക് 30​ ​വ​ർ​ഷ​ത്തേ​ക്ക് ​വ്യ​വ​സ്ഥ​ക​ളോ​ടെ​ ​പാ​ട്ട​ത്തി​ന് ​ന​ൽ​കും.
കൊ​ല്ലം​ ​അ​ഴീ​ക്ക​ലി​ന് ​സ​മീ​പം​ ​ക​ഴി​ഞ്ഞ​ ​സെ​പ്റ്റം​ബ​ർ​ ​ര​ണ്ടി​ന് ​വ​ള്ളം​ ​മ​റി​ഞ്ഞ് ​മ​രി​ച്ച​ ​മൂ​ന്ന് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ൽ​ ​നി​ന്ന് ​അ​ധി​ക​ ​ധ​ന​സ​ഹാ​യ​മാ​യി​ 3,90,000​ ​രൂ​പ​ ​വീ​തം​ ​ന​ൽ​കും.​ ​ത​ങ്ക​പ്പ​ൻ,​ ​സു​ദേ​വ​ൻ,​ ​സു​നി​ൽ​ ​ദ​ത്ത് ​എ​ന്നി​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് 1,10,000​ ​രൂ​പ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ൽ​ ​നി​ന്നും​ 15,000​ ​രൂ​പ​ ​ഫി​ഷ​റീ​സ് ​വ​കു​പ്പി​ൽ​ ​നി​ന്നും​ ​നേ​ര​ത്തെ​ ​അ​നു​വ​ദി​ച്ചി​രു​ന്നു.
കേ​ര​ള​ ​കെ​ട്ടി​ട​ ​നി​ർ​മ്മാ​ണ​ത്തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​ ​ബോ​ർ​ഡി​ന്റെ​ ​ചീ​ഫ് ​ഓ​ഫീ​സി​ലും​ ​ജി​ല്ലാ​ ​ഓ​ഫീ​സു​ക​ളി​ലും​ ​സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ ​സൂ​പ്പ​ർ​ ​ന്യൂ​മ​റ​റി​ ​ത​സ്തി​ക​യി​ൽ​ ​നി​യ​മി​ത​രാ​യ​ ​നാ​ല് ​എ​ൽ.​ഡി.​ ​ക്ല​ർ​ക്ക്,​ ​നാ​ല് ​പ്യൂ​ൺ​ ​(​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ന്റ്),​ ​ര​ണ്ട് ​പ്യൂ​ൺ​കം​ ​പ്രോ​സ​സ്സ് ​സെ​ർ​വ​ർ​ ​എ​ന്നി​വ​ർ​ക്കും​ ​ബോ​ർ​ഡി​ലെ​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​കൃ​ത​ ​ത​സ്തി​ക​യി​ൽ​ ​എം​പ്ലോ​യ്‌​മെ​ന്റ് ​എ​ക്സ്‌​ചേ​ഞ്ച് ​മു​ഖേ​ന​ ​നി​യ​മി​ത​രാ​യ​ ​എ​ട്ട് ​പാ​ർ​ട്ട് ​ടൈം​ ​സ്വീ​പ്പ​ർ​മാ​ർ​ക്കും​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഫെ​ബ്രു​വ​രി​ ​പ​ത്തി​ലെ​ ​ഉ​ത്ത​ര​വ് ​പ്ര​കാ​ര​മു​ള്ള​ ​ശ​മ്പ​ള​പ​രി​ഷ്ക​ര​ണ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ന​ൽ​കും.