
തിരുവനന്തപുരം: നേമം റെയിൽവേ കോച്ചിംഗ് ടെർമിനൽ ഉപേക്ഷിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പുനപരിശോധിച്ച് പദ്ധതി നടപ്പാക്കാൻ തയ്യാറാകണമെന്നാവശ്യപ്പെട്ട് സി.പി.ഐ നേമം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേമം റെയിൽവേ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രൻ,വെങ്ങാനൂർ ബ്രൈറ്റ്, വി.എസ്. സുലോചനൻ,പാപ്പനംകോട് അജയൻ, കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, രാജേഷ്, പുഷ്പവല്ലി ടീച്ചർ എന്നിവർ പങ്കെടുത്തു.