
അമ്മ ലക്ഷ്മിയുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് നടി ഐശ്വര്യ. എല്ലാവരും എന്തോ തെറ്റിദ്ധരിച്ച് വച്ചിരിക്കുകയാണെന്നും എന്നാൽ അതൊന്നും വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും ഐശ്വര്യ പറഞ്ഞു. തെരുവിൽ സോപ്പ് വിറ്റാണ് താൻ ഇപ്പോൾ ജീവിക്കുന്നതെന്ന് അടുത്തിടെ ഐശ്വര്യ പറഞ്ഞിരുന്നു. അമ്മ എന്നെ വളർത്തി, പഠിപ്പിച്ചു. പിന്നീട് ജീവിക്കാനുള്ളത് കണ്ടെത്തേണ്ടത് എന്റെ കടമയാണ്. ഞാൻ എന്റെ മകളെ നോക്കി. ഇനി അവൾ അധ്വാനിച്ച് ജീവിച്ചോളൂ. ഒരിക്കലും മാതാപിതാക്കളെയോ മക്കളെയോ ആശ്രയിച്ച് ജീവിക്കരുത്. സിനിമയിൽ സുഹൃത്തുക്കളെ പ്രതീക്ഷിക്കരുതെന്നും ഐശ്വര്യ പറയുന്നു.അവിടെ സഹപ്രവർത്തകർ മാത്രമേയുള്ളൂവെന്നാണ് താൻ വിശ്വസിക്കുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു വിവാഹം. പിന്നീട് ഇടവേള വന്നു. വിവാഹമോചനത്തിനുശേഷം വീണ്ടും സിനിമയിലേക്ക് വന്നു. നയൻതാരയ്ക്ക് ലഭിച്ചതുപോലത്തെ സ്വീകാര്യത എല്ലാവർക്കും തിരിച്ചുവരവിൽ ലഭിക്കണമെന്നില്ല. ഐശ്വര്യ പറഞ്ഞു.