വെള്ളറട: ക‌ർമ്മലമാതാ മല അഞ്ചാമത് തീർത്ഥാടനത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു. ജൂലായ് 13, 14, 15, 16, 17 തീയതികളിലാണ് തീർത്ഥാടനം. 'തീർത്ഥാടകയായ പരിശുദ്ധ മറിയം' എന്നതാണ് ഈ വർഷത്തെ തീർത്ഥാടന സന്ദേശം. തീർത്ഥാടനത്തിന്റെ നടത്തിപ്പിനായി 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു. തീർത്ഥാടന കേന്ദ്രം ഡയറക്ടർ ഡോ. വിൻസെന്റ് കെ. പീറ്റർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. തീർത്ഥാടനത്തോടനുബന്ധിച്ച് ആത്മീയ - സാംസ്കാരിക - പ്രകൃതി സൗഹൃദ ഇക്കോ ടൂറിസത്തെക്കുറിച്ചും പരിപാടികൾ സംഘടിപ്പിച്ചു. ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ (രക്ഷാധികാരി), ജി. ക്രിസ്തുദാസ് (സഹരക്ഷാധികാരി), ഡോ. വിൻസെന്റ് കെ.പീറ്റർ (ജന. കൺവീനർ), ലോഡ്വിൻ ലോറൻസ്, ടി.ജി. രാജേന്ദ്രൻ,​ സാബു കുരിശുമല​ (പ്രോഗ്രാം),​ ബിബിൻ പ്രദീപ് രാജ്,​ പ്രജിത്ത്,​ സജി കുമാർ,​ പ്രവീൺ​ (പബ്ളിസിറ്റി),​ ജെ.എം. ബാബു,​ സെൽവരാജ്,​ ഷാഹുൽ​ (ഗതാഗതം)​ തുടങ്ങിവരടങ്ങിയ കമ്മിറ്റികളും രൂപീകരിച്ചു.