
വെള്ളറട: കാരക്കോണം ഡോ. സോമർവെൽ സി.എസ്.ഐ മെഡിക്കൽ കോളേജിന്റെ 20-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച സൗജന്യ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കൊല്ലം കൊട്ടാരക്കര സി.എസ്.ഐ ബിഷപ്പ് ഉമ്മൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.കാരുണ്യ പദ്ധതി ഉള്ളവർക്കും ആശുപത്രിയിൽ നടപ്പിലാക്കിയ അത്താണി ചികിത്സ പദ്ധതിയിലുമുള്ള ആനുകൂല്യങ്ങൾ ലഭിക്കും.മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. ബെനറ്റ് എബ്രഹാം, മഹായിടവക അഡ്മിനിസ്ട്രേറ്റർ സെക്രട്ടറി ടി.ടി. പ്രവീൺ, മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ. സ്റ്റാൻലി ജോൻസ്,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അനുഷ മെർലിൻ, ഡോ. സാംസൺ നേശയ്യ, ജിജി ജാസ്മിൻ, റാണി റോസ്, സ്റ്റാഫ് സെക്രട്ടറി എം. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ആശുപത്രിയിൽ 25 വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാരെ യോഗത്തിൽ ആദരിച്ചു.