തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധ നിയോജക മണ്ഡലങ്ങളിൽ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 48 റോഡുകൾക്കും മൂന്നു പാലങ്ങൾക്കും നാല് കെട്ടിടങ്ങൾക്കുമായി സർക്കാർ 170.47 കോടി രൂപയുടെ ഭരണാനുമതി നൽകി. ജില്ലയിൽ കാട്ടാക്കട മണ്ഡലത്തിലെ കൊല്ലംകോണം - പുളിയറക്കോണം - വെള്ളൈക്കടവ് റോഡ് നവീകരണത്തിനു (4 കോടി) ,കൊല്ലംകോണം - കുരുത്തംകോട് റോഡിന് (1.50 കോടി),നെടുമങ്ങാട് മണ്ഡലത്തിലെ തേക്കട - പനവൂർ റോഡ് നവീകരണം (5 കോടി ),കരകുളം - മുല്ലശ്ശേരി - വെങ്കോട് റോഡ്( 4 കോടി) രൂപയും, വാവറയമ്പലം - ശ്രീനാരായണപുരം റോഡ് നവീകരണം( 2.50 കോടി ),വാമനപുരം മണ്ഡലത്തിലെ വട്ടപ്പൻക്കാട് - അലുംകുഴി - ഇലവട്ടം റോഡ് നവീകരണം (3കോടി), ചുള്ളിമാനൂർ - പനയമുട്ടം റോഡ് നവീകരണം(3 കോടി ),പാറശാല മണ്ഡലത്തിലെ വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഒ.പി ബ്ലോക്ക് നിർമ്മാണം എന്നിവയ്ക്ക് രണ്ട് കോടി രൂപയും അടൂർ പി.ഡബ്ല്യു.ഡി കോംപ്ലക്സിനായി അഞ്ച് കോടിയും അനുവദിച്ചു.