1

ഉദിയൻകുളങ്ങര: വായനാ ദിനത്തോടനുബന്ധിച്ച് ആറയൂർ എൽ.വി.എച്ച് എസ്.എസ് അധികൃതരും വിദ്യാർത്ഥികളും അക്ഷരമതിൽ ഒരുക്കി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലൂജ അക്ഷരമതിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഡി. അജികുമാർ അദ്ധ്യക്ഷനായ യോഗത്തിൽ സി.ആർ.പി കോഓർഡിനേറ്റർ അനു വർഗീസ്, വാർഡ് മെമ്പർ വിജയകുമാരി, പി.ടി.എ വൈസ് പ്രസിഡന്റ് മുരളീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു. ബി.പി.സി അയ്യപ്പൻ വായനദിന സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ. ലൈലാസ്, ഹെഡ്മിസ്ട്രസ് ജയലേഖ എന്നിവർ വിദ്യാർത്ഥികൾക്ക് കിറ്റ് വിതരണം ചെയ്തു.