തിരുവനന്തപുരം: കേരളത്തിലെ ധാർമ്മിക നവോത്ഥാനത്തിന് നേതൃത്വം നൽകിയ ചട്ടമ്പിസ്വാമിയെ അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്തുകൊണ്ടാണ് തീർത്ഥപാദമണ്ഡപം ഇടതുമുന്നണി സർക്കാർ ഏകപക്ഷീയമായി ഏറ്റെടുത്തത്. സർക്കാരിനുണ്ടായ തെറ്റിന് ഖേദം പ്രകടിപ്പിച്ച് ജനങ്ങളോട് മാപ്പുപറയണമെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.ചട്ടമ്പിസ്വാമിയെ പോലുള്ള ധർമ്മാചാര്യനെ ഒരിക്കലും ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് പറിച്ചെറിയാനാകില്ലെന്നാണ് കോടതി വിധി തെളിയിക്കുന്നത്. തീർത്ഥപാദമണ്ഡപം നിരവധി വിലക്കുകളെയും നിരോധനങ്ങളെയും കൈയേറ്റങ്ങളെയും അതിജീവിച്ചിട്ടുണ്ട്.ചട്ടമ്പിസ്വാമിയോട് ഇടതു സർക്കാർ കാണിച്ച നിന്ദയ്ക്കുണ്ടായ തിരിച്ചടിയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.