കോവളം :എസ്.എൻ.ഡി.പി യോഗം മുട്ടയ്ക്കാട് ശാഖാ കുടുംബ യൂണിറ്റുകളുടെ സംഗമം ഞായറാഴ്ച മുട്ടയ്ക്കാട് ചൈത്രത്തിൽ നടക്കും. ഉച്ചയ്ക്ക് 2.30 ന് ഗുരുപൂജ,വൈകിട്ട് 3.30ന് നടക്കുന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് എ.സതികുമാർ അദ്ധ്യക്ഷത വഹിക്കും.ആർ.ലംബോധരന്റെ അനുസ്മരണാർത്ഥം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ കാഷ് അവാർഡുകൾ വിതരണം ചെയ്യും.യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല എസ്.സുശീലൻ, മുൻ വൈസ് പ്രസിഡന്റ് എസ്.മോഹനകുമാർ, വനിതാസംഘം കേന്ദ്രസമിതി ട്രഷറർ ഗീതാമധു,യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് മുല്ലൂർ വിനോദ് കുമാർ,ശിവാസ് വാഴമുട്ടം,ശാഖാ വൈസ് പ്രസിഡന്റ് ടി.സുധീന്ദ്രൻ,മുൻ പ്രസിഡന്റ് എൻ.ശശികുമാരൻ,കുമാരനാശാൻ കുടുംബ യൂണിറ്റ് കൺവീനർ വിജയകുമാർ,വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് എൽ.ഉദയകുമാരി,സെക്രട്ടറി ഗീതാമുരുകൻ തുടങ്ങിയവർ സംസാരിക്കും.