
പാറശാല: അന്താരഷ്ട്ര യോഗാദിനം വിപുലമായ പരിപാടികളോടെ പാറശാല ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിൽ ആചരിച്ചു.പ്രിൻസിപ്പൽ പ്രതാപ്റാണ സ്വാഗതം ആശംസിച്ചു.കള്ളിക്കാട് ശിവാനന്ദ ആശ്രമത്തിൽ നിന്നെത്തിയ യോഗ പരിശീലകരായ സജു,സീമശിരോഹി എന്നിവർ യോഗാദിന സന്ദേശം നൽകി.സന്തോഷ്, നന്ദന,രവികൃഷ്ണ എന്നിവർ യോഗ പ്രദർശനം നടത്തി. തുടർന്ന് വിദ്യാർത്ഥികളുടെ യോഗ പരിപാടികളും നടന്നു.