secretariate

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പ്രവേശിക്കുന്നതിന് സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും നിയന്ത്റണം. ഇവർക്ക് ആഭ്യന്തര വകുപ്പ് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകും. ഇത് കാട്ടിയാലേ കടത്തിവിടൂ. വിരമിച്ചവർക്കും ഇത് ബാധകമാണ്. പൊതുജനങ്ങൾക്കും മാദ്ധ്യമങ്ങൾക്കുമുൾപ്പടെ നിയന്ത്റണമേർപ്പെടുത്തിയിട്ടുണ്ട്. ആവശ്യം മുൻകൂട്ടി വ്യക്തമാക്കിയശേഷമേ സന്ദർശകർക്ക് പാസ് നൽകൂ. സന്ദർശകരുടെ ഉത്തരവാദിത്വം പ്രവേശനത്തിന് അനുമതി നൽകുന്ന ഉദ്യോഗസ്ഥനായിരിക്കുമെന്നും സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണം.