nandakumar

മലയിൻകീഴ് : കൂട്ടുകാരുമൊത്ത് ക്ഷേത്രക്കടവിലെത്തിയ യുവാവ് കരമന ആറ്റിൽ മുങ്ങി മരിച്ചു.ഇന്നലെ വൈകുന്നേരത്താണ് സംഭവം.വിളപ്പിൽശാല കൊല്ലങ്കോണം നന്ദ വിലാസത്തിൽ നന്ദകുമാറാണ്(35,ഉണ്ണി) മരിച്ചത്.ഓട്ടോറിക്ഷയിലെത്തിയ മൂവർ സംഘം പെരുകാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രകടവിലിരുന്ന് മദ്യപിച്ച ശേഷം നന്ദകുമാർ ആറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിയെന്നാണ് കൂടെയുള്ളവർ പൊലീസിന് നൽകിയ വിവരം.ഡ്രൈവറായ നന്ദകുമാർ കൂലിപ്പണിയ്ക്കും പോകുമായിരുന്നു. ചൊവ്വാഴ്ച മുതൽ നന്ദകുമാറിനെ കാണ്മാനില്ലായിരുന്നു വെന്നാണ് ബന്ധുക്കൾ നൽകിയ വിവരം.നെറ്റിയിലും മുഖത്തും മുറിവുകൾ ഉള്ളതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.കൂടെയുണ്ടായിരുന്നവരെയും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തതായി അറിയുന്നു.എന്നാൽ, പൊലീസ് ഇക്കാര്യം നിഷേധിച്ചു.പിതാവ് : മുരളീധരൻനായർ.മാതാവ് : ശ്രീകുമാരി.ഭാര്യ : ശുഭ.മകൻ : കാർത്തിക് നന്ദൻ.