
അങ്കമാലി: ചെറുപുഷ്പം സഭയുടെ (സി.എസ്.ടി ഫാദേഴ്സ്) സെന്റ് ജോസഫ്സ് പ്രൊവിൻസ് അംഗമായ ഫാ. ബിനു കുരീക്കാട്ടിൽ (41) ജർമ്മനിയിൽ മുങ്ങിമരിച്ചു. 8 വർഷമായി ജർമനിയിലെ റേഗൻസ് ബുർഗ് രൂപതയിലായിരുന്നു. 21ന് മൂർണർ തടാകത്തിലാണ് മുങ്ങിമരിച്ചത്. സംസ്കാരം പിന്നീട് അങ്കമാലി മൂക്കന്നൂരിലെ ബേസിൽ ഭവനിൽ. കോതമംഗലം രൂപതയിലെ പൈങ്ങോട്ടൂർ ഇടവകയിൽ കുരീക്കാട്ടിൽ തോമസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സെലിൻ, മേരി, ബെന്നി, ബിജു, ബിന്ദു.