പാറശാല: ധനുവച്ചപുരത്ത് കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസിനെ ആക്രമിച്ച രണ്ട് വിദ്യാർത്ഥികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. ധനുവച്ചപുരം ഐ.എച്ച് ആർ.ഡി കോളേജിലെ വിദ്യാർത്ഥികളായ ഗൗതം ഹർഷ് (23), ആകാശ് (23) എന്നിവരാണ് പിടിയിലായത്. ഇരുവരും എസ്.എഫ്‌.ഐ പ്രവർത്തകരാണ്. സംഘർഷത്തെ തുടർന്ന് പൊലീസിനെ ആക്രമിച്ചതിന് പുറമെ വി.ടി.എം എൻ.എസ്.എസ് കോളേജിലെ വിദ്യാർത്ഥികളെ ആക്രമിച്ചു, കോളേജ്പ്രിൻസിപ്പലിന്റെ വാഹനം, കോളേജിലെ ജനാലയുടെ ചില്ലകൾ എന്നിവ എറിഞ്ഞ് തകർത്തു തുടങ്ങിയ ക്രിമിനൽ കുറ്റങ്ങളാണ് പ്രതികളുടെ മേൽ ചുമത്തിയിട്ടുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.