കിളിമാനൂർ:കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് കൊടുവഴന്നൂർ മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി.കെ.പി.സി.സി അംഗം എൻ.സുദർശനൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് വി.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് എം.കെ.ഗംഗാധര തിലകൻ,ഡി.സി.സി മെമ്പർ ജി.ഹരികൃഷ്ണൻ നായർ, ബ്ലോക്ക് ജനറൽ സെക്രട്ടറി ഡി.സത്യൻ,മണ്ഡലം ഭാരവാഹികളായ ജോയി,സോമൻ എന്നിവർ സംസാരിച്ചു.ആർ.രഘുനാഥ് നായർ,സുമേഷ്,എസ്.രവീന്ദ്രൻ, ജി.കെ.വിജയകുമാർ,പുഷ്പ മണി,മുഹമ്മദ് ബഷീർ,എസ്.ഗോപകുമാർ,സി.എസ്.ശ്രീകുമാർ എന്നിവർ പങ്കെടുത്തു. തിൽ നടത്തിയ ധർണ.