തിരുവനന്തപുരം: അഡ്വക്കേറ്റ് ഓഫീസിലെ വനിതാ ക്ലാർക്കിനെ ആക്രമിച്ച കോൺഗ്രസ് നേതാവ് ബി. ആർ. എം. ഷഫീറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും കെ.പി.സി.സി. സെക്രട്ടറിയുമായ ബി.ആർ.എം. ഷഫീറിനെതിരെ അഡ്വക്കേറ്റ് ക്ലാർക്കായി ജോലി ചെയ്ത വനിത നൽകിയ പരാതി ഗൗരവമുള്ളതാണ്. ജീവനക്കാരിയെ ചീത്തവിളിക്കുകയും മർദ്ദിക്കുകയും ചെയ്തത് അത്യന്തം ഹീനമായ പ്രവൃത്തിയാണ്. സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണം.