തിരുവനന്തപുരം:പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, ആക്‌സസ് കൺട്രോൾ സിസ്റ്റം സന്ദർശകർക്കായി പരിമിതപ്പെടുത്തുക,മെഡിസെപ്പ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ (കെ.എസ്.എസ്.എ) ധർണ നടത്തി.സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ധർണ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അരുൺ.കെ.എസ് ഉദ്‌ഘാടനം ചെയ്തു.കെ.എസ്.എസ്.എ പ്രസിഡന്റ് അഭിലാഷ്.ടി.കെ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സുധികുമാർ.എസ്,മണിലാൽ.ബി.എസ്, പി.ഹബീബ്,ജ്യോതിലക്ഷ്മി.സി.എസ്,പ്രശാന്ത്.ജി.എസ്,ശ്രീകുമാർ.ആർ.എസ്,സുൽഫിക്കർ അലിഖാൻ, സിജോ എബ്രഹാം എന്നിവർ പങ്കെടുത്തു.