തിരുവനന്തപുരം:അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കണമെന്നാവശ്യപ്പെട്ടും ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും ഓൾ ഇന്ത്യ അൺഎംപ്ലോയ്‌ഡ് യൂത്ത് സ്ട്രഗിൾ കമ്മിറ്റിയുടെ (കേരള) നേതൃത്വത്തിൽ തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികൾ മാർച്ച് നടത്തി. കായികതാരങ്ങൾക്ക് ജോലി ലഭ്യമാക്കുന്നതിനായി സമരപോരാട്ടം നടത്തിയ കായികാദ്ധ്യാപകൻ പ്രമോദ് കുന്നുംപുറത്ത് മാർച്ച് ഉദ്‌ഘാടനം ചെയ്തു.എ.ഐ.യു.വൈ.എസ്.സി ദേശീയ പ്രസിഡന്റ് ഇ.വി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി വിഷ്ണു.എസ്, മുൻ പി.എസ്.സി ഉദ്യോഗസ്ഥൻ സാദിക്ക് അലി, പി.കെ.പ്രഭാഷ്, ലക്ഷ്മി.ആർ.ശേഖർ എന്നിവർ പങ്കെടുത്തു.