manjari

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക മഞ്ജരി വിവാഹിതയാവുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിൻ ആണ് വരൻ. തിരുവനന്തപുരത്ത് നടക്കുന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കും. ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമാണ് വിരുന്ന് സൽക്കാരം. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ എച്ച്.ആർ. മാനേജരാണ് ജെറിൻ.മസ്കറ്റിലെ സ്കൂളിൽ ഒന്നാം ക്ളാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും.