കടയ്ക്കാവൂർ: മഹാകവി കുമാരനാശാൻ ശതോത്തര കനകജൂബിലി ജന്മ വാർഷികാഘോഷങ്ങളുടെ ഭാഗമായി കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് സെമിനാർ 26 ഞായറാഴ്ച 4ന് കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ നടക്കും. സെമിനാറിൽ ദുരവസ്ഥ -രാഷ്ട്രീയ ചരിത്രപാഠങ്ങൾ എന്ന വിഷയത്തിൽ എം. മോഹൻദാസ് പ്രബന്ധമവതരിപ്പിക്കും. സുനിൽ വെട്ടിയറ, അനിൽ പൂതക്കുഴി എന്നിവർ അനുബന്ധ പ്രഭാഷണങ്ങൾ നടത്തും.