rot

കിളിമാനൂർ: കിളിമാനൂർ റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് അടൂർ പ്രകാശ് എം.പി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റോട്ടറി അസിസ്റ്റന്റ് ഗവർണർ അജയ് അരവിന്ദ്, കൃഷ്ണൻ.ജി.നായർ, അനിൽ കുമാർ, ബി. ശ്രീകുമാർ,കെ.ജി. പ്രിൻസ്,വി.എസ്. ഉദയകുമാർ, പുഷ്പ രാജൻ, ജോസ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വിവിധ സർവീസ് മേഖലകളിൽ സേവനം ചെയ്യുന്ന വ്യക്തികളെ കണ്ടെത്തി ആദരിക്കുന്നതിന്റെ ഭാഗമായി മുളക്കലത്ത് കാവ് പി.എച്ച്.സി പാലിയേറ്റീവ് കെയർ നഴ്സ് സന്ധ്യ, അടയമൺ പാലിയേറ്റീവ് കെയർ നഴ്സ് സന്ധ്യാ ഘോഷ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ശ്രീലത, ഏറ്റവും നല്ല കർഷകൻ സുമാനസൻ എന്നിവരെ ആദരിച്ചു.റോട്ടറി ക്ലബിന്റെ ആട്ടിൻകുട്ടികളെ വിതരണം ചെയ്യുന്ന പദ്ധതിക്ക് സഹായിക്കുന്ന ‌കിളിമാനൂർ പഞ്ചായത്തിലെ വിലങ്ങറ വാർഡ്, കുടുംബശ്രീ യൂണിറ്റ് എന്നിവർക്ക് മെമ്മന്റോയും കാഷ് അവാർഡും നൽകി ആദരിച്ചു. ഭാരഭാഹികളായി എൻ.ആർ. ജോഷി (പ്രസിഡന്റ്‌),കെ. അനിൽ കുമാർ (സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.