p

തിരുവനന്തപുരം:മൈക്ക് ലൈസൻസ് ഉൾപ്പെടെ പൊലീസിന്റെ സേവനങ്ങൾക്ക് ജനങ്ങൾ നൽകേണ്ട നിരക്ക് വർദ്ധിപ്പിച്ചു. മൈക്ക് ലൈസൻസ് ഫീസ് ഇരട്ടിയാക്കി. 15ദിവസത്തേക്ക് 330രൂപയായിരുന്നത് 660രൂപയാക്കി. മറ്റ് സേവനങ്ങളുടെ നിരക്ക് പത്ത് ശതമാനമാണ് കൂട്ടിയത്. സ്വകാര്യസ്ഥാപനങ്ങൾ ഉദ്യോഗാർത്ഥികളുടെ പശ്ചാത്തല പരിശോധനയ്ക്ക് ആളൊന്നിന് ആയിരം രൂപ നൽകണം. ബാങ്കുകൾ, തപാൽ വകുപ്പ് എന്നിവർക്ക് പൊലീസ് എസ്‌കോർട്ട് നൽകാനുള്ള ഫീസ് 1.85 ശതമാനം കൂട്ടി. ഇതുൾപ്പെടെയുള്ള നിരക്കുകൾ വർദ്ധിപ്പിക്കാൻ ഡി.ജി.പി അനിൽകാന്തിന്റെ ശുപാർശ അംഗീകരിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. പൊലീസിന് വരുമാനം കൂട്ടാനാണ് വർദ്ധന.

പുതിയ മൈക്ക് നിരക്ക്

ജില്ലയ്ക്കുള്ളിൽ 1110 രൂപ

സംസ്ഥാനത്താകെ 11,030 രൂപ

ഉത്സവ ഘോഷയാത്ര സ്​റ്റേഷൻ പരിധിയിൽ 2000 രൂപ

 സബ്ഡിവിഷൻ പരിധിയിൽ 4000 രൂപ

ജില്ലാ പരിധിയിൽ 10,000 രൂപ.

മറ്റ് നിരക്കുകൾ

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഫീസ് 610രൂപ. നിലവിൽ 555

പൊലീസ് സ്റ്റേഷനിൽ ചിത്രീകരണത്തിന് 33,100രൂപ. നിലവിൽ 11,025 രൂപ

പൊലീസ് നായ ദിവസം 6,950 രൂപ

വയർലെസ് സെ​റ്റ് ഉപയോഗം 2,315 രൂപ.

ഫോറൻസിക് ലാബിൽ ഡി.എൻ.എ. പരിശോധന 24,260 രൂപ. നിലവിൽ 22,050

ഹാർഡ് ഡിസ്‌ക് /ലാപ്‌ടോപ് പരിശോധന 12,130 രൂപ. നിലവിൽ 11,025

മൊബൈൽ, സിം കാർഡ്, വിരലടയാള പരിശോധന 6070 രൂപ. നിലവിൽ 5515 സമ്മേളനങ്ങൾക്ക് അനുമതി 1,000 രൂപ