ആറ്റിങ്ങൽ:ആറ്റിങ്ങൽ അവനവഞ്ചേരി ബാവാ ആശുപത്രി ഉടമ ഡോ.ആർ.ബാബുവിന്റെ സഞ്ചാര സാഹിത്യ വിഭാഗത്തിൽപ്പെട്ട എട്ടാമത്തെ പുസ്തകം 26ന് വൈകിട്ട് 3 ന് ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ പ്രകാശനം ചെയ്യും.'ട്രാവൽ 8 'എന്നാണ് ഈ പുസ്തകത്തിന്റെ പേര്. അവനവഞ്ചേരി മുരളി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിലാണ്ചടങ്ങ്.കവി കുരീപ്പുഴ ശ്രീകുമാർ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിക്ക് പുസ്തകം നൽകി പ്രകാശനം ചെയ്യും.ഡോ. ആർ. ഭാസിരാജ് പുസ്തക അവതരണം നടത്തും.അഡ്വ.ബി.സത്യൻ,​എം.പ്രദീപ്,​ അവനവഞ്ചേരി രാജു,​ കെ.ജെ. രവികുമാർ,​ ആർ.എസ്. അനൂപ്,​ കെ.പി രാജഗോപാലൻ പോറ്റി,​ എം. മുരളി,​ വിജയൻ പാലാഴി,​ കെ.എസ്. ഗീത,​ ടി.എൽ.പ്രഭൻ,​കെ.വാസുദേവൻ,​ ടി.ആർ. കോമളകുമാരി എന്നിവർ സംസാരിക്കും.