
നെയ്യാറ്റിൻകര: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ഡോ. ജി.ആർ പബ്ലിക് സ്കൂളിൽ യോഗദിനാചരണം സംഘടിപ്പിച്ചു. നെയ്യാറ്റിൻകര എക്സൈസ് പ്രിവന്റീവ് ഓഫീസർ ലോറൻസ്, സ്കൂളിലെ യോഗ ട്രെയിനർമാരായ അശ്വതി, രാധ എന്നിവരുടെ നേതൃത്വത്തിൽ യോഗാഭ്യാസം നടന്നു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥിയായ എസ്.കൃഷ്ണ സന്ദേശം നൽകി. മാനേജിഗ് ട്രസ്റ്റി ഇൻചാർജ് അഡ്വ.ആർ.എസ്. ഹരികുമാർ, പ്രിൻസിപ്പൽ ദിവ്യ.എസ്, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.