കിളിമാനൂർ:നഗരൂർ സർവീസ് സഹകരണ ബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി,പ്ലസ് ടു, വി.എച്ച്.എസ്.എസ് പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ചിട്ടുള്ള വിദ്യാർത്ഥികൾക്കും, ഡിഗ്രി പരീക്ഷകളിൽ 80% മാർക്കു വാങ്ങിയ വിദ്യാർത്ഥികൾക്കും ബാങ്കിലെ എ ക്ലാസ്‌ അംഗങ്ങളുടെ മക്കളിൽ 8 എ പ്ലസ് എങ്കിലും വാങ്ങി വിജയിച്ച പട്ടികജാതി പട്ടികവർഗ, വികലാംഗ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ മെരിറ്റ് അവാർഡ് നൽകും.സാമൂഹിക- സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ വ്യക്തികളെയും ആദരിക്കും.അവാർഡിന് അർഹതയുള്ളവർ ജൂലായ് 31ന് വൈകിട്ട് 4ന് മുൻപായി ബാങ്ക് സെക്രട്ടറി മുൻപാകെ രേഖകൾ സമർപ്പിക്കണം.