കുറ്റിച്ചൽ: കുറ്റിച്ചൽ പരുത്തിപ്പള്ളി കർഷക സഹൃദയ ലൈബ്രറിയുടെ പ്രസിഡന്റും ജനപ്രതിനിധിയും കവിയുമായിരുന്ന അന്തരിച്ച പരുത്തിപ്പള്ളി ജി.അർജുനന്റെ സ്മരണാർത്ഥം ലൈബ്രറി ഏർപ്പെടുത്തിയ ''സ്മൃതി സന്ധ്യ' കവിതാ പുരസ്കാരത്തിന് വേണ്ടിയുള്ള കവിതാ രചനാ മത്സരം ജൂലായ് 3ന് ലൈബ്രറി ഹാളിൽ നടക്കും. പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. രാവിലെ 10 മുതൽ 12വരെ നടക്കുന്ന എഴുത്ത് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന കുട്ടികൾക്ക് ട്രോഫിയും കാഷ് അവാർഡും നൽകും. ഓഗസ്റ്റ് 19ന് സമ്മാനം വിതരണം ചെയ്യും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9495628778 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫീസില്ല.