
പാറശാല: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ ബി.ജെ.പി നടത്തുന്ന പ്രതികാര നടപടികൾക്കെതിരെ കൊല്ലയിൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ അഡ്വ. മഞ്ചവിളാകം ജയൻ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് കൊല്ലയിൽ ആനന്ദന്റെ അദ്ധ്യക്ഷതയിൽ അഡ്വ.കെ.മോഹൻകുമാർ, സതികുമാരി, ബിന്ദുബാല ശ്രീകണ്ഠൻ, കുളത്താമൽ സുരേഷ്, ജയികുട്ടി, പി.ശിവകുമാർ, ഗിരി തുടങ്ങിയവർ പങ്കെടുത്തു.