പാറശാല: പൂവാർ മുതൽ കുളച്ചൽ വരെ മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗശൂന്യമായ നിലയിലുള്ള എ.വി.എം കനാലിന്റെ പുനരുദ്ധാരണത്തിനായി സംസ്ഥാന സർക്കാർ നാല് കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് നടപ്പിലാക്കുന്ന ഒന്നാംഘട്ട നവീകരണ പ്രവർത്തനങ്ങളായ മാലിന്യ സംസ്കരണം, തീരദേശ പുരോഗതി, സുസ്ഥിര ജലയാത്ര എന്നിവ ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആലോചനായോഗം ഇന്ന് ഉച്ചക്ക് 2.30ന് പൊഴിയൂർ ക്രൈസ്റ്റ് ദി കിംഗ് ഓഡിറ്റോറിയത്തിൽ നടക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.