മലയിൻകീഴ് : സി.പി.ഐ.കാട്ടാക്കട മണ്ഡലം സമ്മേളനം 26 വരെ വിളവൂർക്കൽ രാജദീപം ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ പറഞ്ഞു. ഇന്ന് വൈകിട്ട് 3 ന് നരുവാമൂട് രാമൻകുട്ടിനായർ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന പതാക ജാഥ ടി.ശശി ഉദ്ഘാടനം ചെയ്യും.ആമച്ചൽ സ്മൃതി മണ്ഡപത്തിൽ നിന്ന് കൊടിമര ജാഥ മുതിയാവിള സുരേഷും വിളപ്പിൽ കെ.കെ.പിള്ള സ്മൃതി മണ്ഡപത്തിൽ നിന്നുള്ള ബാനർ ജാഥ ബി.സതീഷ് കുമാറും ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5ന് വിളവൂർക്കൽ ജംഗ്ഷനിൽ (പി.ആർ.ഗോപാലകൃഷ്ണപിള്ള നഗർ)നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.25ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ജില്ലാ കൗൺസിൽ അംഗം എൻ.ഭാസുരാംഗൻ,മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ,നിശാന്ത്,എസ്.ചന്ദ്രബാബു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.