തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപന സമിതി 25ന് സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തും.ഡോ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യും. ഏകോപന സമിതി ജനറൽ കൺവീനർ ഭാസുരേന്ദ്ര ബാബു അദ്ധ്യക്ഷത വഹിക്കും.പുരോഗമന കലാ സാഹിത്യ സംഘം മുൻ ജനറൽ സെക്രട്ടറി പ്രൊഫ.വി.എൻ.മുരളി,ജില്ലാ സെക്രട്ടറി പി.അശോകൻ, ഏകോപന സമിതി വൈസ് പ്രസിഡന്റ് പി.സി ഉണ്ണിച്ചെക്കൻ,തകടി കൃഷ്ണൻ നായർ,ശരത്ചന്ദ്ര ബാബു, ചാരുപാറ രവി,ആറ്റിങ്ങൽ സുഗുണൻ,ആര്യനാട് രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.