തിരുവനന്തപുരം: ഉദ്യോഗസ്ഥരെ മൂന്നു വർഷത്തിൽ കൂടുതൽ ഒരേസ്ഥാനത്തു തുടരാൻ അനുവദിക്കില്ലെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. സർക്കാർ പദ്ധതികൾ പൂർത്തിയാക്കുന്നതിന് ഉദ്യോഗസ്ഥർ സഹകരിക്കണം. ചിലർ ഫയലുകളിൽ കാലതാമസം വരുത്തുന്നതായും മന്ത്രി പറഞ്ഞു.കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ചേർത്ത സംസ്ഥാനത്തെ തദ്ദേശസ്ഥാപന അദ്ധ്യക്ഷൻമാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.